This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറ്റാര്‍ വാഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറ്റാര്‍ വാഴ

Aloe vera

കറ്റാര്‍ വാഴത്തോട്ടം

ഏകബീജപത്രകവിഭാഗത്തിലെ ലിലിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു സസ്യം. ശാ.നാ.: ആലോ ബാര്‍ബാഡെന്‍സിസ്‌ (Aloe barbadensis). കട്ടിയുള്ള ഇലകളോടുകൂടിയ നിത്യഹരിതസസ്യമാണിത്‌. കറ്റാര്‍ വാഴപ്പോളകള്‍ എന്നറിയപ്പെടുന്ന ഇലകള്‍ കൈതച്ചക്കയിലേതുപോലെ റോസെറ്റ്‌ (rosette) മാതൃകയില്‍ ക്രമീകരിച്ചിരിക്കും. മാംസളവും അഗ്രം കൂര്‍ത്തതുമായ ഇലകളില്‍ പുള്ളികള്‍ ദൃശ്യമാണ്‌. ചെടിയുടെ മധ്യത്തില്‍ നിന്നും മുകളിലേക്കു വളരുന്ന തണ്ടിന്റെ അഗ്രത്ത്‌ മണിയുടെ ആകൃതിയിലുള്ള പൂക്കളുണ്ടാകുന്നു. ചെടിയുടെ ചുവട്ടില്‍നിന്നും രൂപമെടുക്കുന്ന കന്നുകള്‍(suckers)വഴിയാണ്‌ വംശവര്‍ധനവു നടക്കുക. അലങ്കാരത്തിനും ഔഷധസസ്യമായും ഇന്ത്യയില്‍ ഇത്‌ നട്ടുവളര്‍ത്തിവരുന്നു.

മാംസളമായ ഇല പിഴിഞ്ഞെടുക്കുന്ന ചാറ്‌ ഉണക്കി ഔഷധമായി ഉപയോഗിക്കുന്നു. പിത്തഹരവും ശീതഗുണവുമുള്ള ഇത്‌ ഒരു വിരേചനൗഷധമാണ്‌. ഇലച്ചാറ്‌ ചുട്ട പടിക്കാരത്തിന്റെ പൊടിയും ചേര്‍ത്ത്‌ ഒന്നു രണ്ടു തുള്ളികള്‍ കണ്ണില്‍ ഇറ്റിച്ചാല്‍ ചെങ്കണ്ണു മാറും. ചാറ്‌ പടിക്കാരത്തിന്റെ തരിയും ചേര്‍ത്ത്‌ തുണിയില്‍ വച്ചു കണ്ണില്‍ കെട്ടുന്നതും ശമനകരമാണ്‌. ഇലച്ചാറ്‌ കല്‍ക്കണ്ടവും ജീരകപ്പൊടിയും ചേര്‍ത്ത്‌ രക്താതിസാരമുള്ളവര്‍ക്ക്‌ കൊടുക്കാം. ആര്‍ത്തവക്രമക്കേടുകള്‍ക്കും കുട്ടികളുടെ വിരബാധയ്‌ക്കും ഇത്‌ നല്ലതാണ്‌. ചാറ്‌ വെളിച്ചെണ്ണയുമായി ചേര്‍ത്ത്‌ കാച്ചി തേക്കുന്നത്‌ തലമുടി സമൃദ്ധമായി വളരാന്‍ സഹായിക്കും. ഇത്‌ ഉറക്കമില്ലായ്‌മയ്‌ക്കും മരുന്നാണ്‌. കുട്ടികളുടെ ന്യുമോണിയയ്‌ക്ക്‌ ഇലച്ചാറും കായവും ചേര്‍ത്തു കൊടുക്കുന്നത്‌ നല്ലതാകുന്നു. വ്രണങ്ങള്‍ക്കും ഇത്‌ ഫലപ്രദമാണ്‌. ചാറ്‌ ചായം മുക്കുവാനും ഉപയോഗിക്കാറുണ്ട്‌.

കറ്റാലന്‍ ഭാഷയും സാഹിത്യവുംസ്‌പെയിനിന്റെ വ.കി. ഭാഗത്ത്‌ അറാന്‍താഴ്‌വര ഒഴികെയുള്ള കാറ്റലോണിയ, മജോര്‍ക്ക, വലേന്‍സ്യ എന്നീ പ്രദേശങ്ങളിലും ബാലിറിക്‌ ദ്വീപ്‌, അന്‍ഡോറ, അല്‍ഘിറോയി, ഹുയെസ്‌ക, സറഗോസ, റ്റെറൂവേല്‍ എന്നിവിടങ്ങളിലെയും ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയും ആ ഭാഷയില്‍ രചിക്കപ്പെടുന്ന കൃതികളും. സു. അറുപത്‌ ലക്ഷം ജനങ്ങള്‍ ഉപയോഗിക്കുന്ന ഈ ഭാഷയ്‌ക്ക്‌ ഔദ്യോഗിക അംഗീകാരമുള്ളത്‌ അന്‍ഡോറയില്‍ മാത്രമാണ്‌. കിഴക്കന്‍, പടിഞ്ഞാറന്‍ എന്നീ രണ്ട്‌ ഭാഷാഭേദങ്ങള്‍ കറ്റാലന്‍ ഭാഷയ്‌ക്കുണ്ട്‌. സെന്‍ട്രല്‍, ബലീറിക്‌, അല്‍ഘീറിയന്‍ എന്നിവ കിഴക്കന്‍ ഭാഷാഭേദങ്ങളും ലെറിഡര്‍, വലേസിയന്‍ എന്നിവ പടിഞ്ഞാറന്‍ ഭാഷാഭേദങ്ങളുമാണ്‌.

12-ാം ശ.ത്തിന്റെ അന്ത്യത്തിലോ 13ന്റെ ആരംഭത്തിലോ രചിക്കപ്പെട്ട ഹോമിലീസ്‌ ദി ഓര്‍ഗന്യ ആണ്‌ കറ്റാലന്‍ ഭാഷയിലെ ഏറ്റവും പഴയ സാഹിത്യ സൃഷ്‌ടിയായി കണക്കാക്കപ്പെടുന്നത്‌. മതപ്രഭാഷണങ്ങളുടെ സമാഹാരമാണ്‌ ഈ കൃതി. റെയ്‌മന്‍ദ്‌ ലലി, അര്‍നൗദെ വിലനോവ, ബെര്‍നാത്‌ ദെസ്‌ക്‌ളോട്‌, റാമോന്‍ മുന്താനെര്‍, ഫ്രാന്‍ഥേസ്‌ക്‌ എയിക്‌സിമെനിസ്‌, ബെര്‍നത്‌ ചെത്‌ഗെ, ജോണ്‍ റോയിസ്‌ ദെ കോറെല്ലാ തുടങ്ങിയവര്‍ കറ്റാലന്‍ ഗദ്യസാഹിത്യത്തിന്‌ മികച്ച സംഭാവനകള്‍ നല്‍കിയവരാണ്‌. റോബെര്‍ട്ട്‌ റോബെര്‍ട്ട്‌, നാര്‍സിസ്‌ ഒല്ലെര്‍, ജോസെപ്‌പിന്‍ ഇ സോളെര്‍, ജെംയാക്വിം റുയ്‌റ, വിക്‌റ്റര്‍ കാറ്റല തുടങ്ങിയവരാണ്‌ കറ്റാലന്‍ ഭാഷയിലെ പ്രമുഖ നോവലിസ്റ്റുകള്‍. കാറ്റലയുടെ സോളിറ്റ്യൂഡ്‌ (1905) എന്ന നോവല്‍ കറ്റാലനിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു. സാന്റിയാഗൊ റുഞ്ഞൊള്‍, ഇഗ്നാസി ഇഗ്ലെസീസ്‌, ആന്‍ഗെല്‍ ഗ്വിമേറ, ജോസെപ്‌ മറിയ ദെ സഗാറ യി കാസ്റ്റെലര്‍ നൗവ്‌ തുടങ്ങിയവര്‍ നാടകരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കുകയുണ്ടായി. കവി, നോവലിസ്റ്റ്‌, പരിഭാഷകന്‍ എന്നീ നിലകളിലും സഗാറയി കാസ്റ്റെലര്‍ നൗവ്‌ ശ്രദ്ധേയനാണ്‌. എല്‍ കോംതെ അര്‍നൗ എന്ന പത്തു ഭാഗങ്ങളുള്ള ഒരു മഹാകാവ്യവും ഇദ്ദേഹം രചിക്കുകയുണ്ടായി. ആന്‍ദ്രയു ഫെബ്‌റെന്‍, ഗിലബെര്‍ത്‌ ദെ പ്രാക്‌സിത, ഹോര്‍ദി ദെ സാന്ത്‌ ഹോര്‍ദി, ഔഥിയാസ്‌ മാര്‍ച്ച്‌, പെറെ തൊറോയെല, റോയിസ്‌ ദെ കോറെല, അന്തോണി പുയിഥ്‌ ഇ ബ്‌ളാഞ്ച്‌, ദെ ജോസെപ്‌ പൗ ബാലറ്റ്‌, ജൊ ആക്വിം റുബിയോ യി ഒര്‍സ്‌, മാനുവേല്‍മില യി ഫൊണ്ടാന്‍സ്‌, ജോസെപ്‌ ലൂയിസ്‌ പോന്‍സ്‌യി ഗലാര്‍സ, ജസിന്റ്‌ വെര്‍ഭാഗുയെര്‍, ജോസെപ്‌ കാര്‍നെര്‍, കാര്‍ലെസ്‌ റിബ, ജോസെപ്‌ വി.ഫോയിക്‌സ്‌ തുടങ്ങിയവരാണ്‌ കറ്റാലന്‍ കാവ്യരംഗത്തെ പ്രമുഖര്‍. കറ്റാലന്‍ ഭാഷാസാഹിത്യ പഠനങ്ങള്‍ക്ക്‌ സ്‌പാനിഷ്‌ സര്‍വകലാശാലകള്‍ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍